Categories
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു; ജില്ലയിലെ കായിക പ്രതിഭകൾക്ക് ജില്ലാ പഞ്ചായത്തിൻ്റെ ആദരം
Trending News





കാസർഗോഡ്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായ കായിക പ്രതിഭകളെ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ഇത്തവണ കാസര്‍കോട് ജില്ലയ്ക്ക് സ്‌കൂള്‍ കായിക മേളയില്‍ ദേശീയ റെക്കോഡ് ഉള്‍പ്പെടെ 129 മെഡലുകളാണ് ലഭിച്ചത്. അസാപ്പ് പരിസരത്ത് നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കായിക പ്രതിഭകളെ ആസൂത്രണ സമിതി ഹാളിലേക്ക് ആനയിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ ആദരഭാഷണം നടത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി.
Also Read


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എസ്.എൻ സരിത, എം മനു, ഗീത കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ, ഡി.പി.സി അംഗം സി രാമചന്ദ്രൻ, ഫാത്തിമത്ത് ഷംന, കമലാക്ഷി, ജമീല ഇബ്രാഹിം, റീത്ത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഡി.ഡി.ഇ ഓഫീസിലെ എ.എ ഷൗക്കത്തലി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി സി ഷിലാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് എൻ സരിത സ്വാഗതവും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ശ്യാമലക്ഷ്മി നന്ദിയും പറഞ്ഞു. കായിക മേളയോടനുബന്ധിച്ച് ഇത്തവണ ജില്ലാ പഞ്ചായത്ത് കായിക താരങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനവും ജേഴ്‌സിയും നല്‍കിയിരുന്നു.

Sorry, there was a YouTube error.