കാസര്‍കോട് പള്ളി ഇമാമിന് നേരെ ബൈക്കിലെത്തിയ സംഘത്തിന്‍റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ആക്രമണം; ആക്രമണം റിയാസ് മൗലവിയുടെ കൊലപാതകത്തിന്‍റെ രണ്ട് വര്‍ഷം തികയുന്ന ദിവസം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് പള്ളി ഇമാമിന് നേരെ ബൈക്കിലെത്തിയ സംഘത്തിന്‍റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ആക്രമണം; ആക്രമണം റിയാസ് മൗലവിയുടെ കൊലപാതകത്തിന്‍റെ രണ്ട് വര്‍ഷം തികയുന്ന ദിവസം

കാസര്‍കോട്:കാസര്‍കോട് പള്ളി ഇമാമിന് നേരെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ആക്രമണം. നെല്ലിക്കുന്നിലെ നൂര്‍ മസ്ജിദ് ഇമാം സുള്ള്യ സ്വദേശി അബ്ദുല്‍ നാസര്‍ സഖാഫി (26)യെയാണ് അജ്ഞാതര്‍ ആക്രമിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ നെല്ലിക്കുന്ന് വലിയ പള്ളിക്ക് സമീപത്തെ ക്യാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ വഴിയരികില്‍ വീണ ഇമാമിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ഇമാം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.കാസര്‍കോട് റിയാസ് മൗലവിയുടെ കൊലപാതകത്തിന്‍റെ രണ്ട് വര്‍ഷം തികയുന്ന ദിവസം തന്നെയാണ് ഇമാമിനെ നേരെയും ആക്രമണമുണ്ടായത്. 2017 മാര്‍ച്ച് 21ന് രാത്രിയാണ് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ പള്ളിക്കകത്തുെവച്ച് മൂന്നോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്. കേസില്‍ ഉള്‍പ്പെട്ട മൂന്നു പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകള്‍ നേരത്തെ തന്നെ രംഗത്തു വന്നിരുന്നു.

0Shares