കാസര്‍കോട് നാലാംമൈലിലെ കടന്നല്‍കൂട് നാട്ടുകാര്‍ക്കും ഭീഷണിയാകുന്നു; അപകടകാരിയായ കടന്നലുകളെ നീക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ചവര്‍ ഇല്ലെന്ന് അധികൃതര്‍

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് നാലാംമൈലിലെ കടന്നല്‍കൂട് നാട്ടുകാര്‍ക്കും ഭീഷണിയാകുന്നു; അപകടകാരിയായ കടന്നലുകളെ നീക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ചവര്‍ ഇല്ലെന്ന് അധികൃതര്‍

കാസര്‍കോട്: നാലാംമൈല്‍ റഹ്മത്ത് നഗറിലെ കടന്നല്‍കൂട് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. ഖത്തറിലുള്ള അബ്ദുള്‍ ഖാദറിന്റെ വീടിനകത്തെ വരാന്തയിലാണ് ഭീമന്‍ കടന്നല്‍ കൂട് ഉള്ളത്. അബ്ദുല്‍ഖാദറിന്റെ ഭാര്യയും കുട്ടികളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഒന്നരമാസം മുമ്പാണ് കടന്നല്‍ കൂട് കൂട്ടി തുടങ്ങിയത്. പേടികാരണം ആദ്യം ഇത് നശിപ്പിച്ചുകളയാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് വരാന്തയിലേക്കുള്ള പ്രവേശനം വീട്ടുകാര്‍ നിര്‍ത്തിവച്ചു. ഏതാനം ആഴ്ചകള്‍ മുമ്പ് കടന്നല്‍ കൂട്ടം ഭീതി പരത്തിയതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന ഹോസ്റ്റലിലെ വിദ്യാര്‍ഥികളും ഇപ്പോള്‍ ആശങ്കയിലാണ്.  സംഭവത്തെ തുടര്‍ന്ന് വനംവകുപ്പിലും ഫയര്‍ഫോഴ്‌സിലടക്കം നിരവധി ഇടങ്ങളില്‍ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ആയിട്ടില്ല. എല്ലാവരും കൈമലര്‍ത്തുകയാണ്. ഇത്തരത്തില്‍ അപകടകാരിയായ കടന്നലുകളെ നീക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ചവര്‍ ആവശ്യമാണെന്ന നിലപാടാണ് അധികൃതര്‍ക്ക്. ജില്ലയില്‍ ഇത്തരത്തിലുള്ള സംവിധാനം ഇല്ലെന്ന് പറഞ്ഞ് ഇവര്‍ നാട്ടുകാരെ കൈയൊഴിയുകയാണ്. സമീപത്തെ ഹോസ്റ്റലില്‍ പൊവ്വല്‍ എന്‍ജിനീയറിങ് കോളജിലെ 100 ഓളം വിദ്യാര്‍ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാസമയവും ജനലടച്ചാണ് ഇവര്‍ കഴിയുന്നത്. കടന്നലുകള്‍ മൂലം സമീപവാസികളായ 15 ഓളം കുടുംബങ്ങള്‍ ഭീതിയോടെയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.

0Shares