കാസര്‍കോട് നഗരത്തിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍; നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കര്‍ശനമാക്കി

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരത്തിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍; നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കര്‍ശനമാക്കി

കാസര്‍കോട്: നഗരത്തിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിദ്യാനഗറിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ഭക്ഷ്യവിഭവങ്ങള്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പഴകിയ പൊറോട്ട, ചിക്കന്‍, ബീഫ്, മട്ടന്‍, മുട്ട, പച്ചക്കറി വിഭവങ്ങള്‍, നിരോധിച്ച അജീനമോട്ടോ, നഗരത്തില്‍ നിരോധിച്ച പ്ലാസ്റ്റ് കവറുകള്‍ എന്നിവ കണ്ടെത്തി. മിക്ക ഹോട്ടലുകളിലും തലേന്ന് ബാക്കിയായ വിഭവങ്ങള്‍ ഫ്രിഡ്ജിലും അടുക്കളഭാഗത്തും സൂക്ഷിച്ച നിലയിലായിരുന്നു. ഇത്തരം ഹോട്ടലുകള്‍ക്കെതിരെ നോട്ടീസ് നല്‍കുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.വി മധുസൂദനന്‍, ജൂനിയര്‍ എച്ച്.ഐമാരായ കെ. സുര്‍ജിത്, ടി. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

0Shares