കാസര്‍കോട് ജില്ലാ ഭരണകൂടത്തിൻ്റെ ‘ഒപ്പരം 19’ പുതുവര്‍ഷാഘോഷം തിങ്കളാഴ്ച തുടക്കമാകും

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലാ ഭരണകൂടത്തിൻ്റെ  ‘ഒപ്പരം 19’ പുതുവര്‍ഷാഘോഷം തിങ്കളാഴ്ച തുടക്കമാകും

കാസര്‍കോട്: ജില്ലാ ഭരണകൂടവും കാസര്‍കോട് തിയറ്ററിക്‌സ് സൊസൈറ്റിയും ചേര്‍ന്ന് തിങ്കളാഴ്ച കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ ‘ഒപ്പരം -19’ പുതുവര്‍ഷ ആഘോഷം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ഒരുപാട് കലാകാരന്മാരും വേദികളും ഉണ്ടായിട്ടും കലാപരിപാടികള്‍ വളരെ വിരളമാണ്. രാത്രി കാലങ്ങളില്‍ നഗരം നേരത്തെ ഉറങ്ങുന്നു. ജില്ലയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് വേദികളൊരുക്കാനും നേരത്തെ ഉറങ്ങുന്ന നഗരത്തി ഉണര്‍ത്താനും ലക്ഷ്യമിട്ടാണ് കാസര്‍കോട് തിയറ്ററികസ് സൊസൈറ്റിക്ക് രൂപം നല്‍കിയിട്ടുള്ളത്. മാസത്തില്‍ കുറഞ്ഞത് ഒരു കലാപരിപാടിയെങ്കിലും സംഘടിപ്പിക്കാനാണ് തീരുമാനം. ജില്ലാ കലക്ടര്‍ ഡാ.. ഡി, സജിത്ബാബു ചെയര്‍മാനും കാസര്‍കോട് പ്രസ്‌കബ് പ്രസിഡണ്ട് ടി.എ. ഷാഫി സെക്രട്ടറിയും ടി.വി. ഗംഗാധരന്‍ ട്രഷററുമായിട്ടുളള അഡ്‌ഹോക് കമ്മിറ്റി നിലവിലുണ്ട്. ജില്ലാ ഭരണകൂടം ഇതാദ്യമായാണ് കാസര്‍കോട്ട് പുതുവര്‍ഷാഘോഷം ഒരുക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറിന് കാസര്‍കോടന്‍ തനത് കലാരൂപങ്ങളോടെ പുതുവര്‍ഷ ആഘോഷത്തിന് തുടക്കം കുറിക്കും. രംഗപൂജ, പൂരക്കളി, ഒപ്പന, മാര്‍ഗംകളി, മംഗലംകളി, കോല്‍ക്കളി, അലാമിക്കളി, യക്ഷ ഗാനം, കൊറഗ നൃത്തം എന്നിവക്ക് ശേഷം അമതന്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റുമുണ്ടാകും. പ്രവേശനം സൗജന്യമാണ്. ആഘോഷത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ പുലിക്കുന്നില്‍ കൂടുംബശ്രീ ഒരുക്കുന്ന ഭക്ഷ്യമേളക്കും തുടക്കം കുറിക്കും. മേള ജനുവരി രണ്ടുവരെ തുടരും. വാര്‍ത്താസമ്മേളനത്തില്‍ സുബിന്‍, ടി.എ ഷാഫി, ജി.ബി വല്‍സന്‍, ടി.വി ഗംഗാധരന്‍ എന്നിവരും സംബന്ധിച്ചു.

0Shares