കാസര്‍കോട്ടെ വ്യാപാരി കെ രത്‌നാകര ഷേണായി നിര്യാതനായി

  • Post category:obitury
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ വ്യാപാരി കെ രത്‌നാകര ഷേണായി നിര്യാതനായി

കാസര്‍കോട്: വ്യാപാരിയും വി അനന്ദ പൈ ആന്റ് കോ സ്ഥാപന ഉടമയുമായ നുള്ളിപ്പാടിയിലെ കെ രത്‌നാകര ഷേണായി(72) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാവിലെ ആറുമണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. അണങ്കൂര്‍ ശാരദാംബ ഭജന മന്ദിരത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: സുമതി ഷേണായി. മക്കള്‍: കെ ദീപക് ഷേണായി, കെ നരസിംഹ ഷേണായി, ഷീല. മരുമക്കള്‍: അര്‍ച്ചന, അനുപമ, നിത്യാനന്ദ. സഹോദരങ്ങള്‍: എ സചീന്ദ്ര, കസ്തൂരി എ പൈ, പരേതരായ മോഹിനി, ജയന്തി. സംസ്‌കാരം നെല്ലിക്കുന്ന് പള്ളം ശ്മശാനത്തില്‍. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹീം തുടങ്ങിയവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.

0Shares