
പിലിക്കോട്: ലയണ്‍സ് ക്ലബ് ഓഫ് കരിവെള്ളൂരിന്റെ നേതൃത്വത്തില്‍ അടുത്തമാസം അഞ്ചുമുതല്‍ 27 വരെ കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നടത്തുന്ന ലയണ്ഫെസ്റ്റ്18 ന്റെ പന്തല്‍ കാല് നാട്ട് കര്‍മം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരന്‍ നിര്‍വഹിച്ചു.

സംഘാടക സമിതി ചെയര്‍മാനും പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റുമായ ടി.വി ശ്രീധരന് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ചന്ദ്രന് എ.വി കുഞ്ഞികൃഷ്ണന്, കെ രവി, എം മാധവന്, എ.വി സുകുമാരന്‍ സംബന്ധിച്ചു.
