
കാമുകനെ തേടി എറണാകുളംകാരി കാസര്‍കോട്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. എറണാകുളം സ്വദേശിനിയായ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കാസര്‍കോട് സ്വദേശിയായ യുവാവിനെ തേടിയെത്തിയത്. എറണാകുളത്ത് പഴക്കടയില്‍ ജോലിക്കെത്തിയപ്പോൾ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു.

അതിനിടെ യുവാവ് കാസര്‍കോട്ടേക്ക് തിരിച്ചതറിഞ്ഞ പെൺകുട്ടി യുവാവിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതോടെ കാമുകനെ തേടി കാസര്‍കോട്ടേക്ക് വരികയായിരുന്നു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി ഒരു ഓട്ടോഡ്രൈവറെ സമീപിച്ച് നെക്രാജെയിലേക്കുള്ള വഴിയും വാടകയും മറ്റു കാര്യങ്ങളും ചോദിച്ചുമനസിലാക്കി.
എന്നാൽ സംഭവത്തില്‍ പന്തികേട് തോന്നിയ ഓട്ടോഡ്രൈവര്‍ കുട്ടിയില്‍ നിന്നും എല്ലാ കാര്യങ്ങളും തന്ത്രപൂര്‍വ്വം ചോദിച്ച് മനസിലാക്കിയ ശേഷം പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി പെണ്‍കുട്ടിയെ വനിതാ സെല്ലിന് കൈമാറുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെയും യുവാവിന്‍റെയും ബന്ധുക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് പോലീസ് അറിയിച്ചു.
