കാട്ടുകുക്കെയില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാട്ടുകുക്കെയില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു

കാട്ടുകുക്കെ: ശ്രീ സുബ്രമണ്ണ്യേശ്വര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു. പരിപാടി പെര്‍ള സ്‌കൂളിലെ അധ്യാപകനും യോഗ പരിശീലകനുമായ ശിവശങ്കര ഭട്ട് ഉദ്ഘാടനം ചെയ്തു. ലോകത്തിന് യോഗയെ പരിചയപ്പെടുത്തിയ രാജ്യം ഭാരതമാണ്, ഇത് ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത് ഓരോ ഇന്ത്യാക്കാരനും അഭിമാനമാണെന്നും തെറ്റായ യോഗാഭ്യാസം മനുഷ്യനെ പ്രതികൂലമായി ബാധിക്കും എന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പത്മനാഭ ഷെട്ടി അധ്യക്ഷനായി. യോഗ പരിശീലകന്‍ ശശീന്ദ്രന്‍ നീര്‍ച്ചാല്‍ പരിശീലനം നല്‍കി. അധ്യാപകരും എല്ലാ എന്‍.എസ്.എസ് വിദ്യാര്‍ഥികളും പങ്കെടുത്തു. എന്‍.സി.സി ഓഫീസര്‍ ഈശ്വര നായക്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മഹേഷ്, സന്ദീപ് കുമാര്‍ സംസാരിച്ചു.

0Shares