ഉദുമ: കെ.എസ്.ടി.പി റോഡില്‍ ദുരന്തം ഒഴിയുന്നില്ല. വീണ്ടും ഒരു ജീവന്‍ കൂടി പൊലിഞ്ഞു. ബൈക്കില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊറമ്പന്‍ വളപ്പിലെകാശി വിശാലാക്ഷന്‍ (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കാസര്‍കോട്-കാഞ്ഞങ്ങാട് പടിഞ്ഞാര്‍ റോഡ് കല്ലട്ര കവലയില്‍ വച്ചാണ് അപകടമുണ്ടായത്. വിശാലാക്ഷന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിത വേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിശാലാക്ഷന്‍ ചൊവ്വാഴ്ച വൈകീട്ടാണ് മരണപ്പെട്ടത്. ഉദുമ കൊറമ്പന്‍ വളപ്പിലെ പരേതരായ കൊട്ടന്‍- ചോയിച്ചി ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഇന്നു നടക്കും.
ഭാര്യ: ഗീത. മക്കള്‍: നവ്യ, കാവ്യ, രാധിക. മരുമക്കള്‍: അഭിലാഷ് അഴീക്കോട് (ബഹ്റൈന്‍), അര്‍ജുന്‍ (ഏഴിലോട്), ശ്രീധരന്‍ (മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: വെള്ളച്ചി, അംബുജാക്ഷി, കാശി കുമാരന്‍, ലളിത, പരേതരായ ബാലകൃഷ്ണന്‍, സരോജിനി, കുഞ്ഞിക്കണ്ണന്‍.
കാഞ്ഞങ്ങാട് തീരദേശപാതയില്‍ ദുരന്തം ഒഴിയുന്നില്ല; ബൈക്കില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു