ഉത്തര്‍പ്രദേശ്: കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് മുന്നേറുമ്പോള്‍ വിവാദ പ്രസ്താവനയുമായി യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായ കാലത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷിച്ചത് കള്ളപ്പണമാണെന്ന അഖിലേഷ് യാദവിന്റെ പരാമര്‍ശമാണ് വിവാദമായത്.

എന്നാല്‍ കള്ളപ്പണം ഉണ്ടാവരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പതറാതെ പിടിച്ചു നിര്‍ത്തിയത് കള്ളപ്പണമാണെന്ന സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് യാദവിന്റെ ഈ പരാമർശം. 
ഇന്‍ഡോ- മ്യാന്‍മാര്‍- തായ്‌ലാന്‍ഡ് സംയുക്ത സൗഹാർദ കാര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അഖിലേഷ്.
