
നെല്ലിക്കട്ട / കാസര്‍കോട് : പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക കലോത്സവത്തിന് തുടക്കം കുറിച്ചു. സ്കൂൾ കലോത്സവം പ്രമുഖ ആർട്ടിസ്റ്റ് പി. എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു. കലയിലൂടെ ഒരു വിദ്യാർത്ഥിയെ വ്യക്തിത്വമുള്ള പൗരനായി വാർത്തെടുക്കുന്നു. കല ഒരുവന്‍റെ ബഹു മുഖങ്ങളായ കഴിവ് വർദ്ധിപ്പിക്കുന്നു .ജീവിതത്തിന് അന്നവും മധുരവും നൽകാൻ കലയ്ക്ക് സാധിക്കുന്നു. കാൽപ്പനികതയുടെയും ഭാവനയുടെയും അമൂർത്തത കലയിലൂടെ നേടിയെടുക്കാം. സംസ്കാരത്തിന്‍റെ സൂക്ഷിപ്പുകളാണ് കല , അത് വരും തലമുറയ്ക്ക് കൈമാറ്റം ചെയ്ത് നന്മ നിറഞ്ഞ സമൂഹം ഉണ്ടാക്കിയെടുക്കേണ്ടത് വിദ്യാർത്ഥികളുടെ ധാർമിക ഉത്തരവാദിത്തമാണെന്ന് പി. എ സ് പുണിഞ്ചിത്തായ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞു.

കലോത്സവപരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു. പി. ടി. എ വൈസ്പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു, മദർ പി. ടി. എ പ്രസിഡന്റ് നസീമ അഷ്‌റഫ്, ഓ. എസ്. എ പ്രസിഡന്റ് നൂറുദ്ധീൻ, ജയരാജൻ മാസ്റ്റർ ,ഇബ്രാഹിം ആദൂർ,ഇബ്രാഹിം കൊയർക്കൊച്ചി, പുരുഷോത്തമൻ നായർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പ്രശസ്ത ചിത്രകാരൻ പി എസ് പുണിഞ്ചിത്തായയെ സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം ഉപഹാരം നൽകി ആദരിച്ചു. കലോത്സവം കമ്മിറ്റി ചീഫ് കോഓർഡിനേറ്റർ രമ ടീച്ചർ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.
