ചെമ്മനാട്: കാസര്‍കോട് റവന്യൂ സ്‌കൂള്‍ കലോല്‍സവത്തില്‍ താരമായത് ചേച്ചിയും അനുജനും. ചേച്ചി ഇംഗ്ലീഷ്, മലയാളം പ്രസംഗ മല്‍സരത്തില്‍ ഒന്നാമതെത്തിയപ്പോള്‍ അനുജന്‍ കഥാരചനയിലും ഒന്നാംസ്ഥാനത്തെത്തി. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹന അബ്ദുല്‍ സമീറും, ജി.യു.പി ബാര സ്‌കൂളിലെ അബാന്‍ അബ്ദുല്‍ സമീറുമാണ് കലോല്‍വത്തില്‍ ശ്രദ്ധനേടിയത്. ഹന ഇംഗ്ലീഷ് പ്രസംഗമല്‍സരത്തില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി കാസര്‍കോടിനെ പ്രധിനിധീകരിച്ച് സംസ്ഥാനത്ത് മല്‍സരിച്ചിരുന്നു. മലയാളം പ്രസംഗത്തില്‍ യു.പി വിഭാഗത്തില്‍ അഞ്ചുവര്‍ഷമായി താരമായിരുന്നു.
എഗണി ഓഫ് ദി ഏജ് എന്ന വിഷയത്തിലായിരുന്നു പ്രസംഗം. അഞ്ചാം ക്ലാസു വിദ്യാര്‍ഥിയായ അബാന്‍ കൂട്ടുകാരന്റെ നിര്‍ബന്ധത്തിലാണ് കഥാരചനയ്ക്ക് പുറപ്പെട്ടത്. ഉപജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചതോടെ വളരെ ആവേശപൂര്‍വമാണ് പ്രേത കല്യാണത്തെ കുറിച്ച് കഥയെഴുതിയത്. പാലക്കുന്നിലെ അധ്യാപക ദമ്പതികളായ അബ്ദുല്‍ സമീര്‍ സീനത്ത് എന്നിവരുടെ മക്കളാണ് ഇരുവരും.
