കാസര്‍കോട്: കാസര്‍കോട് പെര്‍ളടുക്കയില്‍ കെ.എസ്.ആര്.ടി.സി ബസില്‍ നിന്നു വീണ് യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കാനത്തൂര്‍ സ്വദേശിനി രജനി (30) മകന് ഋതുവേദ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍ ആധിക പരിക്കുകളോടെ രക്ഷപ്പെട്ടു.

ബസ്സില്‍ കയറുന്നതിനിടെ താഴെ വീണ രജനിയുടെ ശരീരത്തിലൂടെ പിന്‍ചക്രം കയറി ഇറങ്ങുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടം സംബന്ധിച്ച് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.