ഒമ്പത് ഇനങ്ങളിലായി “വിൻ പ്രദർശനം 2019” എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചു; ശ്രദ്ദേയമായി വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ

  • Post category:education
  • Reading time:1 min read
You are currently viewing ഒമ്പത് ഇനങ്ങളിലായി “വിൻ പ്രദർശനം 2019” എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചു;  ശ്രദ്ദേയമായി വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ

മാന്യ/ കാസർകോട്: വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) നടത്തിയ എക്സിബിഷൻ ശ്രദ്ദേയമായി. ഒമ്പത് ഇനങ്ങളിലായായിരുന്നു “വിൻ പ്രദർശനം 2019” പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചത്. വിദ്യർത്ഥികളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ പുറത്തെടുക്കുന്നതിൻ്റെ ഭാഗമായി കെ.ജി സോൺ, ഇസ്ലാമിക്‌ സോൺ, ക്രീയേറ്റീവ് സോൺ, ഗണിത സോൺ, ഇക്കോ സോൺ, ടങ് സോൺ, ഐ.ടി സോൺ, സിവിക് സോൺ, ആർക്കിടെക്ട് സോൺ എന്നിങ്ങനെ വേർതിരിച്ചായിരുന്നു എക്സിബിഷൻ. ഓരോ വിദ്യാർത്ഥിയും അവരവരുടെ കഴിവുകൾ പുറത്തെടുക്കുന്നതിന് അധ്യാപകരുടെ നിർദ്ദേശാനുസരണം മുന്നോട്ട് വന്നു.

ഒരാഴ്‌ച്ച സമയമെടുത്താണ് കുട്ടികൾ അവരുടെ കരവിരുതുകൾ തീർത്തത്. ശനിയാഴ്ച്ചയാണ് രക്ഷിതാക്കൾക്ക് മുന്നിൽ അവ പ്രദർശിപ്പിച്ചത്. ശില്പി പ്രവീൺ പുണിചിത്തായ എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ സി.ഇ.ഒ, പ്രിൻസിപ്പൽ, മദ്രസ പ്രധാനാധ്യപകൻ, സ്കൂൾ പി.ടി.എ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. നിരവധി രക്ഷിതാക്കളാണ് കുട്ടികളുടെ എക്സിബിഷൻ കാണാനായി എത്തിയത്.

0Shares