കൊച്ചി: ഐ.എസ്. ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മലയാളിയെ യു.എ.ഇ പോലിസ് പിടികൂടി. കാസര്‍കോട് ജില്ലക്കാരനായ മൊയ്തീന്‍ എന്ന ആളെയാണ് ഐ.എസിന് സാമ്പത്തിക സഹായം നല്‍കി എന്ന കുറ്റത്തിന്റെ പേരില്‍ യു.എ.ഇ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം കണ്ണൂരിലെ കനകമലയില്‍ നിന്ന് പിടിയിലായ ഐ.എസ് ബന്ധമുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ പതിമൂന്നാം പ്രതിയായ ഇയാള്‍ സംഭവത്തിന് ശേഷം യു.എ.ഇയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് എന്‍.ഐ.എ സംഘം യു.എ.ഇ പോലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൊയ്തീന്‍ പിടിയിലായത്. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ അധികൃതര്‍. ഈ കേസുമായി ബന്ധപ്പെട്ട് മലയാളികളായ മറ്റു രണ്ട് പ്രതികളെ പോലീസ് നേരത്തേ പോലിസ് പിടികൂടിയിരുന്നു.
