
കാസർകോട്: സംസ്ഥാന കേരളോല്‍സവം വടംവലി മത്സരത്തില്‍ പുരുഷ- വനിത വിഭാഗത്തില്‍ കാസര്‍കോട് ജില്ലക്ക് തുടര്‍ച്ചയായി അഞ്ചാം തവണയും കിരീടം. തിരുവന്തപുരം സെന്‍ട്രര്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പുരുഷ വിഭാഗത്തില്‍ തൃശൂരിനെയും വനിത വിഭാഗത്തില്‍ കോഴിക്കോടിനെയും ആണ് കാസര്‍കോട് ജില്ലാ ടീം പരാജയപ്പെടുത്തിയത്.
പുരുഷ വിഭാഗത്തില്‍ സൗഹൃദ ബറോട്ടിയും (കൊളത്തുർ), വനിത വിഭാഗത്തില്‍ ടി.സി ഗ്രന്ഥാലയം കുറ്റിക്കോലും ആണ് മല്‍സരത്തിന് ഇറങ്ങിയത്.

പുരുഷ ടീം അംഗങ്ങള്‍: സി.ശ്രീജേഷ് കുമാര്‍, സി.അരുണ്‍ കുമാര്‍, കെ.കൃപേഷ്, എം.ഗോകുല്‍ കൃഷ്ണന്‍, വി.എം.മിഥുന്‍രാജ്, യദുകൃഷ്ണന്‍, പി.സൂരജ്, കെ.രാഹുല്‍, കെ.ശ്രീകുമാര്‍, കോച്ച് പി.വി മണികണ്ഠന്‍.
വനിതാ ടീം അംഗങ്ങൾ: എം.അഞ്ജിത, കെ. രേവതി മോഹന്‍, കീര്‍ ത്തനകൃഷ്ണന്‍, ഉണ്ണിമായ ഭാസ്‌കരന്‍, കെ. അനഘ, ശ്രീതു നമ്പ്യാര്‍, അമിത മോഹന്‍, സി ഡി. അഞ്ജിത, ഒ.എന്‍.ആശ, കോച്ച് സുധീഷ് കുമാർ.
