എസ് പി എല്‍ പ്രീമിയര്‍ ലീഗില്‍ Z N ഫൈറ്റേര്‍സ് ചാമ്പ്യന്മാര്‍.

  • Post category:local news
  • Reading time:1 min read
You are currently viewing എസ് പി എല്‍ പ്രീമിയര്‍ ലീഗില്‍ Z N ഫൈറ്റേര്‍സ് ചാമ്പ്യന്മാര്‍.

കാസര്‍കോട്: ആസ്പിയര്‍ സിറാജ് നഗറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എസ് പി എല്‍ പ്രീമിയര്‍ ലീഗില്‍ Z N ഫൈറ്റേര്‍സ് ചാമ്പ്യന്മാരായി. ഫൈനലില്‍ ടിപ്പു ടൈഗേര്‍സിനെയാണ് പരാജയപ്പെടുത്തിയത്. Z N ഫൈറ്റേര്‍സിന് വേണ്ടി ക്യാപ്റ്റന്‍ നവാസ് എ.കെ, ടീം ഓണര്‍ സുബൈര്‍, എ.കെ ഹനീഫ്, നിസാര്‍ ചേരങ്കൈ, അനീഷ് ചീരുമ്പ, കാദര്‍ കടപ്പുറം, ഷെരീഫ് കോട്ട് സമ്മാസ് തുടങ്ങിയവര്‍ കളിക്കളത്തിലിറങ്ങി.

നെല്ലിക്കുന്ന് കടപ്പുറം സിറാജ് നഗറിലെ മാജിക്ക് സ്‌പേസ് ഗ്രൗണ്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ക്രിക്കറ്റ് ഫെസ്റ്റില്‍ ആറ് ടീമുകളാണ് അണിനിരന്നത്. മള്‍ട്ടി മാക്‌സ് കാഷ് അവാര്‍ഡും , കെ.സി നന്ദന്‍ മെമ്മോറിയല്‍ ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിച്ചത്. നൂറുകണക്കിന് കായിക പ്രേമികള്‍ മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നു.

0Shares