
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള കേരളത്തിലെ എന്‍.ഡി.എ സഖ്യം പ്രഖ്യാപിച്ചു. ആകെയുള്ള ഇരുപതില്‍ 14 സീറ്റില്‍ ബി.ജെ.പിയും അഞ്ച് സീറ്റില്‍ ബി.ഡി.ജെ.എസും മത്സരിക്കും. ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസും (പി.സി തോമസും) മത്സരിക്കും. ഇന്ന് വൈകിട്ട് ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവാണ് സഖ്യം പ്രഖ്യാപിച്ചത്.

കേരളത്തില്‍ നിലവില്‍ എന്‍.ഡി.എയ്ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ഇരു മുന്നണിയിലുമായി ഒന്‍പത് എം.എല്‍.എമാരാണ് കേരളത്തില്‍ മത്സരിക്കുന്നത്. ഇവര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് മത്സരിക്കാന്‍ തയ്യാറാവണം എന്നാണ് ബി.ജെ.പിക്ക് പറയാനുള്ളത്. ബി.ഡി.ജെ.എസും ബി.ജെ.പിയും രാമ ലക്ഷ്മണന്‍മാരെ പോലെയാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വേണ്ടിവന്നാല്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവെക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി സൂചിപ്പിച്ചു.
ബി.ജെ.പി മത്സരിക്കുന്ന സീറ്റുകള്‍
കാസര്‍കോട്
കണ്ണൂര്‍
വടകര
കോഴിക്കോട്
മലപ്പുറം
പൊന്നാനി
പാലക്കാട്
ചാലക്കുടി
എറണാകുളം
ആലപ്പുഴ
പത്തനംതിട്ട
കൊല്ലം
ആറ്റിങ്ങല്‍
തിരുവനന്തപുരം
ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റുകള്‍
വയനാട്
ആലത്തൂര്‍
ഇടുക്കി
തൃശൂര്‍
മാവേലിക്കര
കോട്ടയം- കേരള കോണ്‍ഗ്രസ്(പി.സി തോമസ്)
