എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സംസ്ഥാന ശാസ്ത്രമേളയില്‍ സയന്‍സ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

  • Post category:local news
  • Reading time:1 min read
You are currently viewing എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സംസ്ഥാന ശാസ്ത്രമേളയില്‍ സയന്‍സ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കണ്ണൂര്‍: കണ്ണൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 20 പോയിന്റ് നേടി ശാസ്ത്രമേളയില്‍ (സയന്‍സ് വിഭാഗത്തില്‍) എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി സംസ്ഥാനത്തെ മികച്ച വ്യക്തിഗത സ്‌കൂളിന് അര്‍ഹമായി. മുന്‍വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ്പ് ആയി വിജയം നേടിയിരുന്നെങ്കിലും ഇതാദ്യമായാണ് സംസ്ഥാന തലത്തില്‍ ചാമ്പ്യന്മാരാവുന്നത്. കാസര്‍കോട് ജില്ലാ ശാസ്ത്രമേളയിലും (സയന്‍സ് വിഭാഗത്തില്‍ )ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 36 പോയിന്റ് നേടി ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലയിലെ മികച്ച വ്യക്തിഗത സ്‌കൂളിന് അര്‍ഹമായിരുന്നു. റീസേര്‍ച്ച് ടൈപ്പ് പ്രൊജക്റ്റ്:അനഘ ബി നായര്‍, ഐശ്വര്യ എസ്. ഇമ്പ്രോവൈസ്ഡ് എക്‌സ്പിരിമെന്റ്: അലീന തോമസ്, ശോഭിക ഡി. വര്‍ക്കിങ് മോഡല്‍: ഷെഫീന്‍ അബ്ദുള്ള, കാര്‍ത്തിക് കൃഷ്ണന്‍. സ്റ്റില്‍ മോഡല്‍: രാധിക രവീന്ദ്രന്‍, അഞ്ജലി എസ്. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളും ‘എ’ഗ്രേഡ് നേടി.

0Shares