ഈ ഓട്ടോയെ അറിയുന്നവര്‍ പോലിസില്‍ അറിയിക്കുക; യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ ഓടിച്ച പ്രൈവറ്റ് ഓട്ടോയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഈ ഓട്ടോയെ അറിയുന്നവര്‍ പോലിസില്‍ അറിയിക്കുക; യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ ഓടിച്ച പ്രൈവറ്റ് ഓട്ടോയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു

പിലിക്കോട്: യാത്രക്കിടെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ ഓടിച്ച പ്രൈവറ്റ് ഓട്ടോയുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചു. ഡ്രൈവര്‍ക്കായി അന്വേഷണം പോലിസ് ഊര്‍ജിതമാക്കി. ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയുടെ നില ഗുരുതരമായി തുടരുന്നു. പിലിക്കോട് എക്കച്ചിയിലെ എ വി സന്തോഷ്‌കുമാറിന്റെ ഭാര്യ ടി.വി സവിത(28)യ്ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ പടുവളം ദേശീയപാതയില്‍ സി.പി.എം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിനടുത്താണ് സംഭവം നടന്നത്. മകള്‍ പഠിക്കുന്ന ചന്തേരയിലെ വിദ്യാലയത്തില്‍ പി.ടി.എ യോഗത്തിലെത്തുന്നതിനായി പുറപ്പെട്ടതാണ് സവിത. ചെറുവത്തൂര്‍ ഭാഗത്തുനിന്ന് കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ തോട്ടം ഗേറ്റിന് സമീപത്തുനിന്നാണ് കയറിയത്. റിക്ഷ അല്പം മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവര്‍ മോശമായി സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വേഗം കൂട്ടി. ഭയന്ന യുവതി രക്ഷനേടാന്‍ പുറത്തേക്കുചാടുകയായിരുന്നു. തലയിടിച്ച് റോഡിലേക്കുവീണ സവിതയ്ക്ക് സാരമായി പരിക്കേറ്റു. ഓട്ടോറിക്ഷ നിര്‍ത്താതെ പോയി. അവശനിലയില്‍ റോഡില്‍ക്കിടന്ന ഇവരെ അതുവഴിവന്ന കാര്‍ യാത്രക്കാര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

0Shares