ഇടുക്കിയുടെ മലയോരമേഖലകളില്‍ വിനോദ സഞ്ചാരവും വലിയ ചരക്ക് വാഹനങ്ങളുടെ യാത്രയും താല്‍ക്കാലികമായി നിരോധിച്ചു; ജാഗ്രത നിര്‍ദേശം മൈക്ക് അനൗണ്‍സ്മെന്റിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കിയുടെ മലയോരമേഖലകളില്‍ വിനോദ സഞ്ചാരവും വലിയ ചരക്ക് വാഹനങ്ങളുടെ യാത്രയും താല്‍ക്കാലികമായി നിരോധിച്ചു; ജാഗ്രത നിര്‍ദേശം മൈക്ക് അനൗണ്‍സ്മെന്റിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടുരുന്ന സാഹചര്യത്തില്‍ റോഡുകള്‍ തകരാറിലാകുവാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള സാഹചര്യം നിലനില്‍ക്കെ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും, ചരക്ക് വാഹനങ്ങളും മലയോര മേഖലയിലേക്ക് എത്തുന്നത് ഉചിതമല്ലെന്നും അതിനാല്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ വിനോദ സഞ്ചാരവും, ചരക്കു വാഹനങ്ങളുടെ സഞ്ചാരവും ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 34 പ്രകാരം താത്കാലികമായി നിരോധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. കര-വ്യോമ- നാവിക സേനകളുടേയും എന്‍ ഡി ആര്‍ എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് വിലയിരുത്തി. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരും. നിലവിലുള്ളതിനേക്കാളും മൂന്നിരട്ടിയിലധികം വെള്ളം തുറന്നുവിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും. ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

0Shares