കാസര്‍കോട്: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം കൊടിപറത്തുമ്പോള്‍ കാസര്‍കോട് നഗരത്തില്‍ ബീഗ് സ്‌ക്രീനില്‍ ഒരുക്കിയ കളി ആരവമാകുന്നു. നുള്ളിപ്പാടി ചെന്നിക്കരയില്‍ എന്‍.ജി കമ്മത്ത് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലുള്ള ചെന്താരകം ഫിലിം ക്ലബ്ബാണ് വലിയ സ്‌ക്രീനില്‍ കളിയുടെ നിറ കാഴ്ചയൊരുക്കുന്നത്. എച്ച്.ഡി പ്രൊജക്ടര്‍ സംവിധാനത്തിലുള്ള വലിയ സ്‌ക്രീന്‍ ഒരുക്കിയിരിക്കുന്നത് ചെന്നിക്കര ദിനേശ് ഹാളിലാണ്. സിനിമ തിയറ്ററിലേതിന് സമാനമായ വലിപ്പത്തിലുള്ള സ്‌ക്രീനില്‍ കളി കാണാന്‍ വൈകിട്ട് മുതല്‍ പുലര്‍ച്ച വരെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ എത്തുന്നു.
ബ്രസില്‍, അര്‍ജന്റീന, പോര്‍ചുഗല്‍, സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ ആരാധകര്‍ കൊടികള്‍ പറത്തിയും പടക്കം പൊട്ടിച്ചുമാണ് കളി ആസ്വാദിക്കുന്നത്. സ്വന്തം ടീമുകളുടെ ജയത്തിനൊപ്പം എതിരാളികളുടെ തോല്‍വിയും ആരാധകര്‍ ആഘോഷിക്കുന്നു. സ്‌റ്റേഡിയത്തില്‍ ഇരുന്ന് കാണുന്നതിനേക്കാള്‍ ആസ്വദിച്ച് കളി കാണാനുള്ള അവസരം കാല്‍പ്പന്ത് പ്രേമികളെ വല്ലാതെ ആകര്‍ഷിക്കുന്നു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(23.06.2018)
ഇന്നത്തെ ചോദ്യം
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത് ?
A) വയനാട്
B) തിരുവനന്തപുരം
C) ആലപ്പുഴ
D) കൊല്ലം
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(23.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.
ഇന്നലെ (22.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ജര്‍മനി
വിജയി: അബ്ദുല്‍ റഹ്മാന്‍, ഉദുമ, കാസര്‍കോട്.