ആയംകടവുപാലത്തിനു താഴെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം വേണം; കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു

  • Post category:local news
  • Reading time:1 min read
You are currently viewing ആയംകടവുപാലത്തിനു താഴെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം വേണം; കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു

പെരിയ: സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവു പാലത്തെ കുറേ കൂടി ജനോപകാരപ്രദമാക്കാനുള്ള നിര്‍ദ്ദേശവുമായി ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു. പാലത്തിന്റെ മധ്യഭാഗത്തായുള്ള കൂറ്റന്‍ പ്ലാറ്റ്ഫോമിനെ ഒരു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമായി ഉപയോഗപ്പെടുത്താമെന്ന നിര്‍ദ്ദേശം ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ മുമ്പാകെ അറിയിച്ചു. പ്രദേശവാസികള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാനും ലോകകപ്പ് ഫുട്ബോള്‍ മല്‍സരമൊക്കെ വരുമ്പോള്‍ അത് ബിഗ് സ്‌ക്രീനില്‍ കാണാനുമൊക്കെ പാലത്തിന്റെ രണ്ടാം തട്ടിനെ ഉപയോഗപ്പെടുത്താമെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.പ്രകൃതിസുന്ദരമായ പശ്ചാത്തലവും പുഴയ്ക്കു മുകളിലെ തണുപ്പുള്ള അന്തരീക്ഷവുമൊക്കെ അനുകൂലമായ ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആയംകടവു പാലത്തിന്റെ രൂപരേഖയടങ്ങിയ ഫലകം ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍റഹ്മാന്‍ ഹാജി ജില്ലാ കലക്ടര്‍ക്കു സമ്മാനിച്ചു. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ പി വിനോദ്, അസി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ആര്‍ മജേക്കര്‍, റിട്ടയേഡ് എസ്.പി കെ പോക്കര്‍, കെ അബ്ദുള്ളക്കുഞ്ഞി, മുഹമ്മദ് ജാനിഷ്, മുഹമ്മദ് ജാനിഫ് തുടങ്ങിയവരും സംബന്ധിച്ചു.

0Shares