ബോവിക്കാനം: മുളിയാര്‍ കാറഡുക്ക പഞ്ചായത്തുകളിലെ അശരണരും അവശരുമായ രോഗികള്‍ക്ക് സാന്ത്വനവും ആശ്വാസവും പകരാന്‍ അക്കര ഫൗണ്ടേഷന്‍. പൂര്‍ണമായി കിടപ്പിലായവരെ വീടുകളില്‍ ചെന്ന് പരിചരിക്കുന്നതോടൊപ്പം അശരണരായ രോഗികള്‍ക്കുകൂടി സാന്ത്വനം പകരുന്ന രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തോടുകൂടിയാണ് പാലിയേറ്റീവ് കെയറും റിഹാബിലിറ്റേഷന്‍ സെന്ററും ആരംഭിക്കുന്നത്. അക്കര ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുളിയാര്‍ കോട്ടൂരില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഓഫീസ് കോട്ടൂരില്‍ തുറന്നു. ഓഫീസിന്റെ ഉദ്ഘാടനം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി നിര്‍വഹിച്ചു. അഷറഫ് അഷറഫി പാണത്തൂര്‍ പ്രാര്‍ത്ഥന നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ ഗോപാലന്‍ അധ്യക്ഷയായി. മുളിയാര്‍ സുബ്രമണ്യ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി സീതറാമ ബെള്ളുളായ, എഴുത്തുകാരന്‍ എം.എ റഹ്്മാന്‍ മുഖ്യാതിഥികളായിരുന്നു. പാലിയറ്റീവ് വാനിന്റെ താക്കോല്‍ മൊയ്തീന്‍ പൂവടുക്കക്ക് നല്‍കി ബാവിക്കര വലിയ ജമാഅത്ത് പ്രസിഡണ്ട് ഷാഫി ഹാജി മാളിക നിര്‍വഹിച്ചു. അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അസീസ് അക്കര പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ശ്രീധരന്‍, വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍, അനീസ മന്‍സൂര്‍ മല്ലത്ത്, കെ.ബി മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, സുരേഷ്, മജ്ഞുഷ, സി.കെ മുഹമ്മദ് കുഞ്ഞി, യാസിര്‍ വാഫി, എബി കുട്ടിയാനം സംസാരിച്ചു.
അവശരായ രോഗികള്‍ക്ക് സാന്ത്വനം പകരാന്‍ അക്കര ഫൗണ്ടേഷന്‍