Categories
business Kerala local news

സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവല്‍ ഓണം പൊന്നോണം മെഗാ സെയിലിനു കാഞ്ഞങ്ങാട് ഷോറൂമിൽ തുടക്കമായി; രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്‌ഘാടനം നിർവഹിച്ചു

കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണം മെഗാ സെയിലിനു തുടക്കമായി. ഏറ്റവും ട്രെന്റിയും ട്രെഡീഷണലുമായ ഓണം കളക്ഷനുകള്‍ ഏറ്റവും വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന പ്രത്യേകതയും ഈ ആഘോഷത്തിന് മാറ്റുകൂട്ടുന്നു. ദിവസേന നറുക്കെടുപ്പിലൂടെ ടി.വി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, മിക്‌സി, ഗോള്‍ഡ് കോയിന്‍, ഗിഫ്റ്റ് വൗച്ചറുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എല്ലാ ഷോറൂമിലും എല്ലാ ദിവസവും നറുക്കെടുപ്പും എല്ലാ ദിവസവും സമ്മാനവിതരണവും ഉണ്ടാകും. എല്ലാ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ലഭ്യമാണ്. അനന്യമായ വസ്ത്രശേഖരവും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവുമാണ് ഇമ്മാനുവല്‍ സില്‍ക്‌സിൻ്റെ പ്രത്യേകത.

ഏറ്റവും പുതിയ ഓണം സ്‌പെഷ്യല്‍ കളക്ഷനോടുകൂടിയ ലേഡീസ് വെയര്‍ സെക്ഷൻ, സാരീ വിഭാഗവും കിഡ്‌സ് വെയര്‍ സെക്ഷനും ജെന്റ്‌സ് വെയര്‍ വിഭാഗവും ഈ ഓണാഘോഷത്തിന് മാറ്റ്കൂട്ടുന്നു. ഒരു കുടുംബത്തിനവശ്യമായ മുഴുവന്‍ തുണിത്തരങ്ങളും ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഇമ്മാനുവലിൻ്റെ ലക്ഷ്യം. ആറണി, ബനാറസ്, ധര്‍മാവരം, ചിരാല, കൊല്‍ക്കത്ത, സൂറത്ത്, ജയ്പൂര്‍, ഹൈദരാബാദ്, എലംപിള്ളി, ചിന്നാലംപെട്ടി, ചാപ്പ, യെലങ്ക എന്നിവിടങ്ങളിലെ ഏറ്റവും പുതിയ സാരി കളക്ഷനുകള്‍ ഈ ആഘോഷത്തിൻ്റെ പ്രത്യേകതയാണ്. ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങാന്‍ ബ്രൈഡല്‍ സാരികള്‍, ബ്രൈഡല്‍ ഗൗണുകള്‍, ബ്രൈഡല്‍ ലാച്ചകള്‍, വെഡ്ഡിംഗ് സ്യൂട്ട്, വെഡ്ഡിംഗ് ദോത്തി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകള്‍, വിവാഹപാര്‍ട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നു. വിവാഹ പര്‍ച്ചേസിന് പ്രത്യേക ഓഫറുകളും ലഭ്യമാണ്.

ഓണം കളക്ഷനുകള്‍ ഏറ്റവും കുറഞ്ഞ വിലകളില്‍ ലഭ്യമാക്കുകയെന്നതാണ് മാനേജ്‌മെന്റിൻ്റെ ലക്ഷ്യം. സ്‌പെഷ്യല്‍ ഓണം കളക്ഷനുകള്‍ 199 രൂപയില്‍ ആരംഭിക്കുന്നു. സാരികള്‍, ലേഡീസ് വെയര്‍, ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍ എല്ലാ വിഭാഗങ്ങളിലും 199 രൂപയില്‍ ആരംഭിക്കുന്ന ഓണം കളക്ഷനുകള്‍ ഒരുക്കിയിരിക്കുന്നു. സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവലോണം പൊന്നോണം കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന ഔപചാരികമായ ഉദ്ഘാടനം കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. ചടങ്ങിൽ സമ്മാനകൂപ്പണിൻ്റെ പ്രകാശനം കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ സി.പി ഫൈസൽ, ടി.പി സക്കറിയ, പി.ആർ.ഒ മുത്തൽ നാരായണൻ, ഷോറൂം മാനേജർ സന്തോഷ്‌.ടി എന്നിവരടക്കം നിരവധിപേർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest