അപകടത്തില്‍ പരിക്കേറ്റ് മരണപ്പെട്ട യുവാവിന് നാടിൻ്റെ യാത്രാമൊഴി

  • Post category:obitury
  • Reading time:1 min read
You are currently viewing അപകടത്തില്‍ പരിക്കേറ്റ് മരണപ്പെട്ട യുവാവിന് നാടിൻ്റെ  യാത്രാമൊഴി

കാഞ്ഞങ്ങാട്: അപകടത്തില്‍ പരിക്കേറ്റ് മരണപ്പെട്ട യുവാവിന് നാടിന്റെ യാത്രാമൊഴി. കോട്ടിക്കുളത്തെ പരേതനായ എസ് കെ മുഹമ്മദ് കുഞ്ഞി ഫാത്വിമ ദമ്പതികളുടെ മകന്‍ എസ്.കെ സുല്‍ത്താനാണ് (30) മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. സുല്‍ത്താന്‍ സഞ്ചരിച്ച ഹോണ്ട ആക്ടിവ സ്‌കൂട്ടറും കാറും കാഞ്ഞങ്ങാട് സിറ്റി ആശുപത്രിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്ക് സംഭവിച്ച സുല്‍ത്താനെ മംഗളൂരു കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മുംതാസ്. മക്കള്‍: ഫാത്തിമ, ഫൗസിയ, ഫാഹില്‍. സഹോദരങ്ങള്‍: സഫിയ, ദൈന, സറീന, കുല്‍സൂബി, പരേതരായ ഫൗസിയ, മുനീര്‍.

0Shares