അന്ത്യോദയ ട്രെയിനിന് സ്റ്റോപ് വേണം; യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  • Post category:news
  • Reading time:1 min read
You are currently viewing അന്ത്യോദയ ട്രെയിനിന് സ്റ്റോപ് വേണം; യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

കാസര്‍കോട്: കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് നടന്ന സമരം ജില്ലാ പ്രസിഡന്റ് സാജിത് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. പിന്നീട് പത്തുമണിയോടെ പോലിസെത്തി നേതാക്കളെയും പ്രവര്‍ത്തകരേയും അറസ്റ്റുചെയ്തു നീക്കി. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് മാടക്കാല്‍, രാജേഷ് പുല്ലൂര്‍, രാജേഷ് പള്ളിക്കര, സന്തു ടോം ജോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ജോസഫ്, സുധീഷ് നമ്പ്യാര്‍, നാസര്‍ മൊഗ്രാല്‍, മാനാഫ് നുള്ളിപ്പാടി തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. കുത്തിയിരിപ്പ് സമരത്തിന് മുമ്പ് അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സമരപന്തലിലെത്തി. പത്മരാജന് പിന്തുണ പ്രഖ്യാപിച്ച് ഇനിയുള്ള സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

0Shares