Categories
ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു; രൂക്ഷ വിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി
ഒരാളില്‍നിന്ന് ഏതു മാംസം പിടിച്ചെടുത്താലും പരിശോധനപോലും നടത്താതെ അത് ഗോമാംസമായി ചിത്രീകരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
Trending News
കാസറഗോഡ് നഗരസഭയിൽ ഏവരും ഉറ്റുനോക്കുന്ന വാർഡാണ് തളങ്കര ബാങ്കോട്; വിമത സ്ഥാനാർത്ഥിയുമായുള്ള പോരാട്ടം; കണ്ണുവെച്ച് ബി.ജെ.പി; കൂടുതൽ അറിയാം..
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ 1370 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു; 11 ലക്ഷത്തിൽ അധികം വോട്ടർമാർ; 119 പ്രശ്നബാധ്യത ബൂത്തുകൾ; സുരക്ഷയും ഒരുക്കങ്ങളും; കൂടുതൽ അറിയാം..
ബൂത്ത് സജ്ജീകരണം; പോളിംഗ് സാമഗ്രികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും നാളെ ഡിസംബർ 10ന് രാവിലെ 10 മണിമുതൽ വിതരണം ചെയ്യും; യാത്ര സൗകര്യങ്ങൾക്ക് 689 വാഹനങ്ങൾ; കൂടുതൽ അറിയാം..

ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹാബാദ് ഹൈക്കോടതി. ബീഫ് കൈവശംവച്ചെന്ന പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നതായി കോടതി നിരീക്ഷിച്ചു. ഗോവധത്തിന്റെയും മാംസ വ്യാപാരത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടിയുടെ നിരീക്ഷണം.
Also Read

ഏതു മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും കോടതി പറഞ്ഞു. 1955ലെ യു.പി ഗോവധ നിരോധന നിയമം നിരപരാധികള്‍ക്കെതിരെ വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഒരാളില്‍നിന്ന് ഏതു മാംസം പിടിച്ചെടുത്താലും പരിശോധനപോലും നടത്താതെ അത് ഗോമാംസമായി ചിത്രീകരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
മിക്കവാറും കേസുകളില്‍ പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലില്‍ത്തന്നെ കഴിയുകയും വിചാരണ നടപടികള്‍ക്ക് വിധേയനാവുകയും ഏഴു വര്‍ഷംവരെ ശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ അധികൃതര്‍ പിടിച്ചെടുക്കുന്ന പശുക്കളുടെ വിവരങ്ങള്‍ സംബന്ധിച്ച് രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും കോടതി പറഞ്ഞു.











