വിദ്യാനഗര്‍: അതൃക്കുഴി എല്‍.പി സ്‌കൂളില്‍ പി.ടി.എയുടെ സഹകരണത്തോടെയുള്ള സായാഹ്ന ഭക്ഷണവിതരണം ആരംഭിച്ചു. മഞ്ഞൂളട, കപ്പ, കൊഴുക്കട്ട, മുത്താറി, ശര്‍ക്കര കഞ്ഞി തുടങ്ങിയ വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ അമ്മമാരുടെ സഹായത്തോടെയാണ് തയ്യാറാക്കുന്നത്. പഞ്ചായത്തംഗം ശശികല ഇലയട നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈലസ് പ്രസി ഗിരി അബൂബക്കര്‍ അധ്യക്ഷനായി.
ഹെഡ്മാസ്റ്റര്‍ പി.എന്‍ സത്യന്‍ പരമേശ്വര നായക്, എം സുലൈമാന്‍, ഉമൈബ ആയിഷ, സുകന്യ, അംബിക, കെ.പി സുജനി സംസാരിച്ചു.
അതൃക്കുഴി എല്‍.പി സ്‌കൂളില്‍ സായാഹ്ന ഭക്ഷണ വിതരണം തുടങ്ങി