കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിയായ വീട്ടമ്മ മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള അഡുക്കയിലെ മുഹമ്മദിന്റെ മകള്‍ നഫീസ (47)യാണ് മരിച്ചത്. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു മരണം. ഏറെനാളായി ചികില്‍സയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയിലുള്‍പെട്ടിരുന്നു.
മാതാവ്: സുലൈഖ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അലി, സമദ്, കുഞ്ഞാലി. മൃതദേഹം ഉച്ചയോടെ മര്‍ത്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
അഡുക്കയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു