സൗദിയിലെ രാജകുടുംബാംഗം അമീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സൗദിയിലെ രാജകുടുംബാംഗം അമീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരനും വ്യവസായ പ്രമുഖന്‍ അമീര്‍ വലീദിന്റെ പിതാവുമായ അമീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച വൈകീട്ട് റിയാദിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മകന്‍ അബ്ദുല്‍ അസീസ് ബിന്‍ തലാല്‍ ട്വിറ്റര്‍ വഴിയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ എട്ടാമത്തെ മകനാണ് അമീര്‍ തലാല്‍. സുഊദ്, ഫൈസല്‍ രാജാക്കന്മാരുടെ കാലത്ത് ധനകാര്യമന്ത്രി പദവി ഉള്‍പ്പെടെ ഭരണത്തിലെ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.

0Shares