ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എം.എം.മണി രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. ക്രിമിനല്‍ കേസില്‍പെട്ട മണിയുടെ രാജി ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഎം ദേശിയ സെക്രട്ടറി സിതാറാം യെച്ചൂരി വ്യക്തമാക്കി.

ഈ വിഷയവുമായി ബന്ധപ്പെട്ട് മണി രാജിവെയ്ക്കേണ്ടതില്ല എന്നാണ് സംസ്ഥാന ഘടകത്തിന്റെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയത് ഇക്കഴിഞ്ഞ 24നായിരുന്നു.
