ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് വില കുറിച്ചു. 4.50 രൂപയാണ് വില കുറച്ചത്. എന്നാല്‍ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില കൂട്ടിയിരിക്കുകയാണ്. 5.57 രൂപാണ് വില കൂട്ടിയിരിക്കുന്നത്. നേരത്തെ 737.50 രൂപയായിരുന്ന സബ്സിഡിയില്ലാത്ത പാചകവാതകത്തിന് ഇനിമുതല്‍ 723 രൂപയ്ക്ക് ലഭിക്കും. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.
