
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നടിമാർ സുരക്ഷിതരല്ല എന്നും അവിടെ പോലീസ് സാന്നിധ്യം ആവശ്യമാണ് എന്നും നടി അമല പോൾ. ഇപ്പോള്‍ താന്‍ നടക്കാന്‍ പോകുമ്പോള്‍ ഡ്രൈവര്‍ പിന്തുടരേണ്ട ഗതികേടിലാണെന്നും താരം വ്യക്തമാക്കി. ഷൂട്ടിംഗ് സ്പോട്ടില്‍ സംരക്ഷണം ഉറപ്പാണ് കാരണം അവിടെയുള്ളവരെല്ലാം സുപരിചിതരാണല്ലോ. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

നടിമാര്‍ സുരക്ഷിതരല്ല, അവര്‍ക്ക് സംരക്ഷണം പരിമിതമാണെന്ന് ലേഖകന്‍ ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയിലെങ്കിലും അനിഷ് ട സംഭവങ്ങള്‍ ഒഴിവാക്കാനാകണം. പോകുന്നിടത്തെല്ലാം സുരക്ഷ ഉറപ്പാക്കണം.അമല പറയുന്നു.
