Categories
വികസനമുരടിപ്പ്: എംഎല്‍എക്കെതിരെ പ്രതിഷേധവുമായി ലീഗ് കേന്ദ്രത്തില്‍ ബഹുജന കൂട്ടായ്മയുടെ ഫ്‌ളക്‌സ്.
Trending News




കാസര്‍കോട്: മണ്ഡലത്തിന്റെ വികസന മുരടിപ്പിനെതിരെ നാട്ടുകാര്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പ്രതിഷേധം തെരുവിലേക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഫ്ളക്സ് ബോര്‍ഡാണ് ഇപ്പോള്‍ പരക്കെ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ട എന്നറിയപ്പെടുന്ന ചെങ്കള പഞ്ചായത്തിലെ വി ഐ പി വാര്‍ഡായ അഞ്ചാംവാര്‍ഡിലാണ് പ്രതിഷേധ സൂചകമായി ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Also Read
യാത്രായോഗ്യമായ റോഡ് എന്നത് നിങ്ങളുടെ ഔദാര്യമല്ല, മറിച്ച് അത് ഞങ്ങളുടെ അവകാശമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ബോര്‍ഡാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഈ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് ഉയര്‍ത്തിയിട്ടുള്ള ബോര്‍ഡ് ‘പുണ്ടൂര്‍ ബഹുജന കൂട്ടായ്മ’ യുടെ പേരിലുള്ളതാണ്. എംഎല്‍എയുടെ വാഗ്ദാന ലംഘനത്തിനും അലംഭാവ സമീപനത്തിനും എതിരെ ശക്തമായ ജനവികാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈയിടെ വ്യാപകമായി പ്രചരിച്ച വാര്‍ത്ത. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ അദ്ദേഹം നടത്തിയ പല പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ‘കുറുപ്പിന്റെ ഉറപ്പുപോലെ’ പാഴ് വാക്കുകളായി മാറിയെന്നാണ് സോഷ്യല്‍ മീഡിയ കൂട്ടായ്മക്കാരുടെ മുഖ്യ പരാതി. തിരഞ്ഞെടുപ്പ് വേളയില്‍ വോട്ട് ചോദിക്കാന്‍ അദ്ദേഹം വന്നപ്പോള്‍ മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് ഉറപ്പ് പറഞ്ഞ കാര്യം ഉള്‍പ്പെടെ പല പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഇക്കാലമത്രയായും യാഥാര്‍ഥ്യമാകാത്തതിലുള്ള കടുത്ത അമര്‍ഷവും പ്രതിഷേധവും പ്രതിഫലിക്കുന്നതായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട വസ്തുതകള്‍.
എംഎല്‍എ അന്ന് നടത്തിയ വാഗ്ദാനങ്ങളെയും പില്‍ക്കാലത്തെ വാഗ്ദാന ലംഘനങ്ങളെയും അക്കമിട്ട് നിരത്തി കൊണ്ടാണ് സോഷ്യല്‍ മീഡിയ കൂട്ടായ്മാവൃന്ദം ധാര്‍മ്മിക രോഷം പ്രകടിപ്പിച്ചത്. റോഡുകളുടെ ശോചനീയാവസ്ഥ, ബാവിക്കര ശുദ്ധജല പദ്ധതി, ബദിയടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തുടങ്ങിയ കാര്യങ്ങളില്‍ എംഎല്‍എ യുടെ ഗൗരവ പൂര്‍ണമായ ഇടപെടലിന്റെ അഭാവം ജനങ്ങളില്‍ കനത്ത നിരാശയും ഇച്ഛാഭംഗവും ഉളവാക്കുന്നതായി സോഷ്യല്‍ മീഡിയ കൂട്ടായ്മാ സംഘം സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ബഹുജന വികാരം ഉള്‍ക്കൊണ്ട് മണ്ഡലത്തിന്റെ നാനാവിധങ്ങളായ വികസന സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ എംഎല്‍എ യെ പ്രേരിപ്പിക്കാനുള്ള ശ്രമവുമായി മുന്നോട്ട് നീങ്ങാനാണ് ‘പുണ്ടൂര്‍ ബഹുജന കൂട്ടായ്മ’ യുടെ അടിയുറച്ച നീക്കം. വരും കാലങ്ങളില്‍ പ്രതിഷേധത്തിന്റെ പുത്തന്‍ സമരമുഖങ്ങള്‍ ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ നാട്ടുകൂട്ടായ്മക്കാര്‍…
Sorry, there was a YouTube error.