ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തുന്ന ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ല: കാശ്മീരിൽ ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ്

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തുന്ന ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ല: കാശ്മീരിൽ ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ്

ജമ്മു: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ഗുരുതര ആരോപണങ്ങളുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ജമ്മു കാശ്മീരിലെ രണ്ട് മണ്ഡങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ ചില ബൂത്തുകളില്‍ കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തുന്ന ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഒമര്‍ അബ്ദുള്ള ആരോപിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തെളിയിക്കുന്ന വീഡിയോയും ഒമര്‍ അബ്ദുള്ള പുറത്ത് വിട്ടിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ പുഞ്ച് പ്രദേശത്തെ ചില ബൂത്തുകളില്‍ പോളിംഗ് നിര്‍ത്തിവെയ്ക്കേണ്ട അവസ്ഥയും വന്നു. ജമ്മുവില്‍ തന്നെ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ ബി.എസ്എ.ഫ് നടത്തുന്ന അതിക്രമം വെളിവാക്കുന്ന വീഡിയോ ആണ് പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂഹ മുഫ്തി പുറത്ത് വിട്ടത്.

ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിനെ എതിര്‍ത്ത വോട്ടറെ ബി.എസ്എഫ് കയ്യേറ്റം ചെയ്തതായും പി.ഡി.പി നേതാവ് ആരോപിച്ചു. അതേസമയം, ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പിനിടെ അക്രമവും പരാതികളും വ്യാപകമാണ്. വൈഎസ്ആർ കോൺഗ്രസിന്‍റെയും ടി.ഡി.പിയുടെയും പ്രവർത്തകർ മിക്കയിടങ്ങളിലും ഏറ്റുമുട്ടി.

0Shares