
രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ എത്തുന്നതോടെ ദേശീയ ശ്രദ്ധയിലേക്ക് ഉയരുകയാണ് വയനാട് എന്ന മണ്ഡലം. വയനാടും രാഹുലും തന്നെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയ തലത്തില്‍ തന്നെ സംസാര സിശയം ഇപ്പോള്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ ചര്‍ച്ചകള്‍ക്ക് തീവ്രത കൈവവന്നിരിക്കുകയാണ്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ രാഹുലിനെ നേരിടാനുള്ള കരുത്ത് എല്‍.ഡി.എഫിനുണ്ടെന്നും ഇരുപത് പേരില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ തലത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ജനദ്രോഹ നടപടിയാണ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ബദല്‍ നയം ആവശ്യമാണെന്ന് ഇടതുപക്ഷം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനുള്ളിലെ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. മുന്‍പേ പറഞ്ഞതുപോലെ തന്നെ ഇടതുപക്ഷത്തെ നേരിടുന്നതിന് വേണ്ടിയുള്ള നീക്കമായിട്ടെ കാണാന്‍ സാധിക്കു. ഇനി തെരെഞ്ഞെടുപ്പായി.ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫിനു സ്ഥാനാര്‍ത്ഥിയുണ്ട്. അതില്‍ ഒരാളായി രാഹുല്‍ ഗാന്ധി മത്സരിയ്ക്കും അതിനു പ്രത്യേക മാനമൊന്നും കാണുന്നില്ല.നേരിടാന്‍ ആരുവന്നാലും അവരെ നേരിടാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ട്.
പാര്‍ലമെന്റില്‍ താന്‍ അമേഠിയിലെ എം.പി തന്നെയായിരിക്കും എന്ന് രാഹുല്‍ നേരത്തെ പ്രഖ്യാപിച്ചതായി കേട്ടിട്ടുണ്ട്. അമേഠിയില്‍ എം.പിയാവുകയും വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന്നുമാണ് നോക്കുന്നത്. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബി.ജെ.പിയ്ക്കെതിരായ മത്സരമാണെന്ന് ആരെങ്കിലും പറയുമോ.

സിംപോളിക്കായിട്ട് കേരളത്തിലേക്ക് മത്സരിക്കാന്‍ വരുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള മത്സരം തന്നെയാണ്. ഇടതുപക്ഷത്തെ നേരിടാന്‍ വേണ്ടി രാഹുല്‍ വരുന്നുവെന്ന പ്രത്യേകത നേരത്തേയും ഇപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഓരോരുത്തുരടേതായ പങ്ക് കേരളത്തില്‍ ഉണ്ട്. അതില്‍ ബി.ജെ.പിയില്ല. ബി.ജെ.പി തെരഞ്ഞെടുപ്പിനെ വലിയ തോതില്‍ സ്വാധീനിക്കാവുന്ന ശക്തിയല്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കഴിയാവുന്ന വിധത്തില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സമീപനമാണ് സ്വീകരിക്കുന്നത്. അത് കേന്ദ്ര നയമല്ല ഒരു ബദല്‍ നയമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബി.ജെ.പി ഉയര്‍ത്തിയത്. രാഹുലിന് താന്‍ അമേഠിയില്‍ തോല്‍ക്കുമെന്ന ഭയമാണെന്നും ബി.ജെ.പി ടെശീയ് അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മുന്‍പ് അമേഠിയിൽ ബി.ജെ.പിക്കെതിരെ മത്സരിക്കുന്ന ആരെയും പിന്തുണയ്ക്കുമെന്ന് സീതാറാം യെച്ചൂരി വിശദമാക്കിയിരുന്നു.
വളരെ നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വയനാട്ടിൽ രാഹുൽ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രഖ്യാപനമെത്തുന്നത്. ദക്ഷിണേന്ത്യയിൽ നിനും മത്സരിക്കണമെന്ന് തീരുമാനിച്ചതായി നേരത്തെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അമേഠിയിൽ കോണ്‍ഗ്രസിനെതിരെ ബി. ജെ. പി ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയും ഇത്തരമൊരു തീരുമാനത്തിന കാരണമായി വിലയിരുത്തുന്നുണ്ട്.
