ആഗ്ര : പിറന്നത് പെണ്‍കുഞ്ഞായതിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു യുവതിയുടെ തല മൊട്ടയടിച്ച് മര്‍ദിക്കുകയും വീടിനു പുറത്താക്കുകയും ചെയ്തു. ടെംപോ ഡ്രൈവറായ റഷീദിന്റെ ഭാര്യ” നന്നു”വിനാണ് ഈ ഗതി വന്നത്. ഏഴു വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ തന്നെ യുവതി മാനസികമായും ശാരീരികവുമായി തളര്‍ന്നിരുന്നു. ഇവര്‍ക്കു നാലു വയസ്സുള്ള മകള്‍ക്ക് പുറമെ രണ്ടാമതും പെണ്‍കുഞ്ഞു പിറന്നതോടെയാണു ഭര്‍ത്തൃവീട്ടുകാരുടെ മാനസികവും ശാരീരികവുമായ പീഡനം തുടങ്ങിയത്.

കുഞ്ഞിനു പാല്‍ കൊടുക്കാന്‍ പോലും ഭര്‍ത്തൃവീട്ടുകാര്‍ അനുവദിച്ചില്ല. കുഞ്ഞിനു 13 ദിവസം മാത്രം പ്രായമായപ്പോഴാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു യുവതിയെ വീടിനു പുറത്താക്കിയതു. തുടര്‍ന്നു സ്വന്തം വീട്ടിലെത്തിയ യുവതി പോലീസില്‍ പാരാതി നല്‍കി.
