
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വെൽഫെയർ പാർട്ടിയുടെ പിന്തുണ ആവശ്യമില്ല എന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം. കെ മുനീർ പറഞ്ഞു. ആലപ്പുഴ പ്രസ്ക്ലബ്ബില്‍ നടന്ന ‘ജനസമക്ഷം 2019’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുടെ പിന്തുണ യു.ഡി.എഫ് തേടിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അവർ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമല്ല. തീവ്രപക്ഷമായ നിലപാടുകളോട് മുസ്ലിം ലീഗിനുള്ള നിലപാടുകളിൽ മാറ്റമില്ല. എസ്.ഡി.പി.ഐയുടെ നിലപാടുകൾ മുളയിലെ തന്നെ നുള്ളി കളയേണ്ടവയാണ്. മുസ്ലിം ലീഗിനുള്ളിലേക്ക് എസ്.ഡി.പി.ഐ നിലപാടുകൾ ളള്ളവർ കടന്നുവരുന്നത് ആപത്താണ്. വിവാദം ഉണ്ടാക്കാനായി മാത്രമാണ് മുസ്ലീം ലീഗ്, -എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയെന്ന ആരോപണങ്ങൾ ഉണ്ടായിട്ടുള്ളതെന്നും മുനീർ പറഞ്ഞു.
