മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സി.പി.ഐ.എം നേതാക്കളുടെ കേസുകള്‍ വിചാരണയില്ലാതെ പിന്‍വലിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സി.പി.ഐ.എം നേതാക്കളുടെ കേസുകള്‍ വിചാരണയില്ലാതെ പിന്‍വലിച്ചു

കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ സിപിഐഎം ജനപ്രതിനിധികളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലുണ്ടായ കേസുകള്‍ വിചാരണ കൂടാതെ ഒഴിവാക്കി. രാഷ്ട്രീയ സമരങ്ങളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഒഴിവാക്കിയത്. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇത് അംഗീകരിച്ചാണ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കേസുകള്‍ പിന്‍വലിച്ചത്.മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് എതിരേയാണ് കേസുകളുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടാതെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ഷൈലജ, പി.കെ. ശ്രീമതി എംപി, തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ്, തളിപ്പറമ്ബ് എംഎല്‍എ ജയിംസ് മാത്യു, കല്യാശേരി എംഎല്‍എ ടി.വി. രാജേഷ്, സി.പി.ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐഎം നേതാവ് എം. വിജയകുമാര്‍ എന്നിവരുടെ പേരുകളിലുണ്ടായിരുന്ന കേസാണ് പിന്‍വലിച്ചത്. തിരുവനന്തപുരം മ്യൂസിയം, കന്റോണ്‍മെന്റ്, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകളുണ്ടായിരുന്നത്.

0Shares