Categories
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: അഭിഭാഷകരായ പിതാവും മകനും അറസ്റ്റില്‍.
Trending News

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അഭിഭാഷകരായ പിതാവും മകനും അറസ്റ്റില്‍. ആറു മാസങ്ങള്‍ക്ക് മുമ്പാണ് സുധാകര റെഢ്ഡിയുടെ കുടുംബം സൂരയാപേട്ടില്‍ എന്ന സ്ഥലത്തുനിന്നും പതിനാറു വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്കായി കൊണ്ടുവന്നത്. ഹൈദരാബാദ് നഗരത്തിലെ ചൈതന്യപുരി ഏരിയയില്‍ ഗ്രീന്‍ ഹില്‍ കോളനിയിലെ അപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുബോൾ ആയിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Also Read
പെണ്‍കുട്ടിയെ നിരന്തരം മര്‍ദിച്ചിരുന്നതായും ഫോണ്‍ ഉപയോഗിക്കാനോ കുടുംബവുമായി ബന്ധപ്പെടാനോ സമ്മതിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യം, ലൈംഗിക അതിക്രമം, ബലാത്സംഗം, ബാലവേല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അഭിഭാഷകനായ സുധാകര്‍ റെഢ്ഡി(60), ഇയാളുടെ മകനും അഭിഭാഷകനുമായ ഭരത്കുമാര്‍ റെഢ്ഡി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്.
Sorry, there was a YouTube error.