
കല്‍പ്പറ്റ: പോപ്പുലര്‍ഫ്രണ്ട് പരിപാടിയില്‍ ഉദ്ഘാടകനായി കോണ്‍ഗ്രസ് എം.എല്‍.എ. സുല്‍ത്താന്‍ബത്തേരി എം.എല്‍.എയും വയനാട് ഡി.സി.സി പ്രസിഡന്റുമായ ഐ.സി ബാലകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പോപ്പുലര്‍ഫ്രണ്ട് കല്‍പ്പറ്റ ഡിവിഷന് അമ്പലവയലിലാണ് എക്സലന്റ് മീറ്റ് എന്ന പരിപാടി സംഘടിപ്പിച്ചത്. എം.എല്‍.എ ഉദ്ഘാടനപ്രസംഗം നടത്തുന്ന ചിത്രമടക്കം പുറത്തുവന്നതോടെ സംഭവം വിവാദമായി. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
