പാതയോരത്തെ മുഴുവന്‍ അനധികൃത ഫ്‌ളക്‌സുകളും ബോര്‍ഡുകളും ഈമാസം 30നകം നീക്കണം; സര്‍ക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing പാതയോരത്തെ മുഴുവന്‍ അനധികൃത ഫ്‌ളക്‌സുകളും ബോര്‍ഡുകളും ഈമാസം 30നകം നീക്കണം; സര്‍ക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

കൊച്ചി: ഫ്‌ളക്‌സ് കേസില്‍ സര്‍ക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഈ മാസം 30 നകം പാതയോരത്തെ മുഴുവന്‍ അനധികത ബോര്‍ഡുകളും നീക്കണം. ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ട്. ബോര്‍ഡുകള്‍ നീക്കിയെന്ന് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം. തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശീയ പാത ആക്ട് പ്രകാരം ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ മുന്‍ നിര്‍ദ്ദേശം അവഗണിച്ച കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി അടുത്ത മാസം 12 ന് കോടതിയില്‍ നേരിട്ടു ഹാജരാവാനും ജസ്റ്റീസ് ദേവന്‍രാമചന്ദ്രന്‍ ഉത്തരവിട്ടു. കോടതിയുടെ നാല് ഉത്തരവുകള്‍ വേണ്ടവിധം കണക്കിലെടുക്കാതിരുന്നതിന് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ഫ്‌ളക്‌സുകള്‍ നീക്കാന്‍ പൗരന്‍ മാര്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.  കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ (പൊതു/സ്വകാര്യ സ്ഥലങ്ങളില്‍) പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് മുമ്പ് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 209 (എ) പ്രകാരം മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സെക്രട്ടറി അറിയിച്ചു.
അനുമതിയില്ലാതെ പഞ്ചായത്ത് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗുകളും ഈ അറിയിപ്പ് പ്രസിദ്ധപ്പെടുത്തി മൂന്ന് ദിവസത്തിനകം സ്ഥാപിച്ചവര്‍ സ്വന്തം നിലയ്ക്ക് നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ഈ ബോര്‍ഡുകള്‍ പഞ്ചായത്ത് നീക്കം ചെയ്യുന്നതും ഇതിനുള്ള ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നും നിയമാനുസൃതം ഈടാക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

0Shares