
ചെന്നൈ: പൊതുവേദിയില്‍ നടി ധന്‍സികയെ രൂക്ഷമായ വിമര്‍ശനം കൊണ്ട് കണ്ണീരണിയിച്ച് സംവിധായകനും നടനും നിര്‍മാതാവുമായ ടി. രാജേന്ദ്രര്‍. പൊതുവേദിയില്‍ രാജേന്ദ്രര്‍ പരസ്യമായി ശകാരിച്ചപ്പോള്‍ ധന്‍സികയ്ക്ക് പിടിച്ചു നില്ക്കാനായില്ല. ടി. രാജേന്ദര്‍ ഒരുക്കിയ വിഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും മുന്നില്‍ അരങ്ങേറിയത്.

ചിത്രത്തിന്റെ പ്രേമോഷനുമായി ബന്ധപ്പെട്ടു ധന്‍സിക സംസാരിച്ച് കഴിഞ്ഞപ്പോള്‍ സംസാരത്തിനിടയില്‍ ധന്‍സിക ഒരിക്കല്‍ പോലും തന്റെ പേര് പരാമര്‍ശിച്ചില്ല എന്നതായിന്നു രാജേന്ദറിന്റെ പരാതി. ‘നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട. ഇത് ഞാന്‍ ചന്തയില്‍ കൊണ്ട് വില്‍ക്കാനൊന്നും പോകുന്നില്ല. മര്യാദ ചോദിച്ച് വാങ്ങാന്‍ കഴയില്ല. മര്യാദ എന്താണെന്ന് ഞാന്‍ പഠിപ്പിച്ച് തരാം. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച ശേഷം ധന്‍സിക ഈ ടി. രാജേന്ദറിനെ മറന്നു. അതുകൊണ്ടാണ് അവള് എന്റെ പേര് പോലും പറയാന്‍ മറന്നത്. ഇത് ലോകത്തിന്റെ സ്റ്റൈല്‍ ഇതാണ്. നീ ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരുമെന്ന് പറയാനാകില്ല.’ എന്നിങ്ങനെ സംവിധായകന്റെ ശകാരം നീണ്ടപ്പോള്‍ നടി വേദിയില്‍ കരയുകയായിരുന്നു.
