ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു; അവര്‍ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കട്ടെ; നമുക്ക് അംബേദ്ക്കറെ കുറിച്ച് പഠിപ്പിക്കാം

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹി സര്‍ക്കാര്‍ പറയുന്നു; അവര്‍ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കട്ടെ; നമുക്ക് അംബേദ്ക്കറെ കുറിച്ച് പഠിപ്പിക്കാം

സ്‌ക്കൂള്‍ സിലബസില്‍ ഡോ:ബി.ആര്‍ അംബേദ്ക്കറെകുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പല്‍ഗൗതം ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. അംബേദ്ക്കറുടെ പോരാട്ടങ്ങളും സാമൂഹികമായി വഹിച്ച പങ്കും ഉള്‍പ്പെടുത്തികൊണ്ടുള്ള പാഠഭാഗങ്ങള്‍ ഉടന്‍ തന്നെ സിലബസില്‍ ഉള്‍പ്പെടുത്തുമെന്നാണ് രാജേന്ദ്ര പല്‍ഗൗതം ട്വിറ്ററില്‍ കുറിച്ചത്.

ഡോ: ബി.ആര്‍ അംബ്ദേക്കറുടെ ജീവിതം, പോരാട്ടം, നേരിടേണ്ടി വന്ന വിവേചനങ്ങള്‍, അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ എന്നിവ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍ ഉടന്‍ തന്നെ സിലബസ് പുറത്തിറക്കും. ‘ട്വിറ്ററില്‍ കുറിക്കുന്നു. ഇതിനുള്ള പാനല്‍ രൂപീകരിച്ചു കഴിഞ്ഞു. അവര്‍ സവര്‍ക്കറെക്കുറിച്ച് പഠിപ്പിക്കട്ടെ; നമുക്ക് അംബേദ്ക്കറെ കുറിച്ച് പഠിപ്പിക്കാം എന്നായിരുന്നു തീരുമാനത്തെകുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞത്.

0Shares