‘ജനനേന്ദ്രിയം സ്വയം മുറിക്കാന്‍ ഇതെന്ത് ബര്‍ത്ത് ഡേ കേക്കോണോ…?’ സ്വാമി ഹിമവല്‍ മഹേശ്വര ബദ്രാനന്ദയുടെ ഫേസ്ബുക്ക് വിഡിയോ വൈറലായപ്പോള്‍…!

  • Post category:news
  • Reading time:1 min read
You are currently viewing ‘ജനനേന്ദ്രിയം സ്വയം മുറിക്കാന്‍ ഇതെന്ത് ബര്‍ത്ത് ഡേ കേക്കോണോ…?’ സ്വാമി ഹിമവല്‍ മഹേശ്വര ബദ്രാനന്ദയുടെ ഫേസ്ബുക്ക് വിഡിയോ വൈറലായപ്പോള്‍…!

കൊല്ലം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ട് വന്നത്. അതേസമയം നിയമം കൈയ്യിലെടുത്ത് സ്വയം നിയമം നടപ്പിലാക്കിയതിനെതിരെ പെണ്‍കുട്ടിയെ വിചാരണ ചെയ്യുന്ന തരത്തിലുള്ള അഭിപ്രായങ്ങളും ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. ഈ സാഹചര്യത്തിലാണ് സ്വാമി ഹിമവല്‍ മഹേശ്വര ബദ്രാനന്ദ തന്റെ ഫെയ്‌സ്ബുക്കിലൂടെ പെണ്‍കുട്ടിക്കുള്ള പൂര്‍ണ്ണ പിന്തുണ അറിയിച്ചു കൊണ്ടുള്ള വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


‘പൂജ ചെയ്യാന്‍ വന്നാല്‍ പൂജ തന്നെ ചെയ്യണം ഇല്ലെങ്കില്‍ ഇതു പോലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വരും എന്ന് തുടങ്ങുന്ന വീഡിയായില്‍ സ്വാമിമാര്‍ക്കിടയില്‍ ഇത്തരത്തിലുള്ള ഞ്ഞരമ്പ് രോഗികള്‍ ഉള്ളതായും ഇവരെ തിരിച്ചറിയണമെന്നും ബദ്രാനന്ദ തന്റെ വീഡിയോയിലൂടെ ഓര്‍മ്മപ്പെടുത്തുന്നു. മാത്രവുമല്ല സ്വാമിമാര്‍ക്കിടയിലുള്ള ഇത്തരക്കാരെ തിരിച്ചറിയണമെന്ന് ഞാന്‍ അന്നേ ബി.ജെ.പി നേതാക്കളോട് പറഞ്ഞതാണ്, അന്ന് അവര്‍ എനിക്കെതിരെ തിരിഞ്ഞു എന്നാല്‍ ഇന്ന് അനുഭവം കൊണ്ട് അവര്‍ തിരിച്ചറിയുന്നതായും അദ്ദേഹം പറയുന്നുണ്ട്. സ്വയം രക്ഷക്കായി പെണ്‍കുട്ടി കാണിച്ച ധീരമായ പ്രവര്‍ത്തനത്തിന് പെണ്‍കുട്ടിയെ ഞാന്‍ അഭിനന്ദിക്കുന്നതായും ഈ പെണ്‍കുട്ടിയെ നമുക്ക് ജാന്‍സി റാണിയെന്നു വിളിക്കാമെന്നും ബദ്രാനന്ദ സ്വാമി പറയുന്നു. സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് പെണ്‍കുട്ടിക്ക് നിയമപരമായ എല്ലാ പരിരക്ഷയും സഹായവും ചെയ്തു കൊടുക്കണമെന്നും അദ്ദേഹം അപേക്ഷിന്നുണ്ട്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ലിംഗം ഛേദിക്കപ്പെട്ട സ്വാമി ഇപ്പേള്‍ പറയുന്നത് ഞാന്‍ സ്വയം മുറിച്ചു എന്നാണ്, ഇങ്ങനെ മുറിക്കാന്‍ ഇതെന്ത് ബര്‍ത് ഡേ കേക്കാണോ..? എന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ ഹിമവല്‍ മഹേശ്വര ബദ്രാനന്ദ ചോദിക്കുന്നു.

ഫേസ്ബുക്ക് വീഡിയോയുടെ പൂര്‍ണ്ണ രൂപം:

 

0Shares