Categories
ഗ്രീന്‍ ടീയുമായി ബാബ രാംദേവിന്റെ പതഞ്ജലി.
Trending News




Also Read
ഗുവഹാട്ടി: ആയുര്‍വേദ ഗുണങ്ങളുള്ള ഗ്രീന്‍ ടീയുമായാണ് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഇനി വിപണിയിലെത്തുന്നത്. ഗ്രീന്‍ ടീ പതഞ്ജലി ഉല്‍പന്നമാകുന്നതോടെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും.
1300 കോടിയാണ് ആസാമില്‍ ഇതിനായി പതഞ്ജലി മുടക്കുക. സോനിറ്റ്പൂര്‍ ജില്ലയിലെ ബലിപാറയില്‍ തുടങ്ങുന്ന പതഞ്ജലി ഹെര്‍ബല്‍ ആന്‍ഡ് മേഗ ഫുഡ്‌സ് പാര്‍ക്കിനോട് അനുബന്ധിച്ചാണ് നിക്ഷേപം നടത്തുന്നത്. പുതിയ സംരഭം നേരിട്ടുള്ള 5,000 തൊഴിലവസരങ്ങളും ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്ക് പരോക്ഷ സഹായവും നല്‍കുമെന്നാണ് പതഞ്ജലിയുടെ അവകാശ വാദം.പദ്ധതിയില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ ലാഭവും അസമിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും എല്ലാ ജില്ലകളിലും സ്‌കൂളുകളും പരിശീലന കേന്ദ്രങ്ങളും തുടങ്ങുമെന്നും യോഗാ ഗുരു ബാബാ രാംദേവ് പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
Sorry, there was a YouTube error.