ന്യൂഡല്‍ഹി: കൊല്‍ക്കത്ത-ഡല്‍ഹി ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ കോക്പിറ്റിലില് പുക കണ്ടതിനെ തുടര്‍ന്ന് എയര്‍ഇന്ത്യാ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. കോക്പിറ്റിലെ ഇലക്ട്രിക് ഉപകരണങ്ങളില്‍ നിന്നാണ് പുക പ്രത്യക്ഷപ്പെട്ടത്. അപകട സാധ്യത മുന്നില്‍ കണ്ടാണ് തല്‍ക്ഷണം വിമാനം നിലത്തിറക്കിയതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. ക്യാബിന് എയര്‍ കംപ്രസറിനാണ് തകരാര്‍ സംഭവിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി.
