കൊട്ടിയൂര്‍ പീഡനം: രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing കൊട്ടിയൂര്‍ പീഡനം: രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി.

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കൊട്ടിയൂരിലെ പ്രായപൂര്‍ത്തിയാതാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ ഫാ.റോബിന്‍ വടക്കും ചേരിയുടെ പ്രധാന സഹായി ആയിരുന്നു തങ്കമ്മ. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ കീഴടങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തങ്കമ്മ കീഴടങ്ങിയത്.

കുഞ്ഞിനെ മാറ്റുന്നത് അടക്കമുള്ള കുറ്റകൃത്യം ഉളിപ്പിക്കാന്‍ സഹായിക്കുകയും ഗൂഡാലോചനയില്‍ പങ്കാളിയാവുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ കേസ്. വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസ്, അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവരും തങ്കമ്മയോടൊപ്പം കീഴടങ്ങിയിരുന്നു.

0Shares